ചടയമംഗലം | കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാമനപുരം കണിച്ചോട് വടക്കും കര പുത്തൻവീട്ടിൽ ഷെഫിക് (38), വാമനപുരം മേലാറ്റുമുഴി കുരോട്ടുവീട്ടിൽ പ്രശാന്ത് (28) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ കഞ്ചാവുമായി ഇവർ പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ
എ.കെ. രാജേഷ്, അസി. ഇൻസ്‌പെക്ടർ ഉണ്ണി കൃഷ്ണൻ, ഓഫിസർമാരായ സനിൽകുമാർ, സിവിൽ ഓഫിസർമാരായ ചന്തു. ജയേഷ്, നിഷാന്ത്, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
കാറിൽ കഞ്ചാവ് കടത്തിയ യുവാക്കൾ അറസ്റ്റിൽ
