തെന്മല | കേരള-തമിഴ്നാട് അതിർത്തിയിൽ 25 ഗ്രാം എം.ഡി.എം .എ.യുമായി യുവാക്കൾ പിടിയിൽ.
കടയ്ക്കൽ കല്ലുവെട്ടാംകുഴി ഷൈമാമൻ സിലിൽ മുഹമ്മദ് അനസ് (26), ഹൈദർ മൻസിലിൽ ഹൈദർ (29), ചിതറ മുള്ളിക്കാട് കെ.പി.ഹൗസിൽ മുഹമ്മദ് അസ്ലം (25) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ പത്തോടെ ആര്യങ്കാവിനോടു ചേർന്നുള്ള ഭാഗത്ത് ഡാൻസാഫ് സംഘവും തെന്മല പോലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇവർ എം.ഡി എം.എ. വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ മുൻവശത്ത് കവറിൽ പൊതിഞ്ഞനിലയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ
