കുണ്ടറ | കിഴക്കേ കല്ലടയിൽ പതിനൊന്ന് ഗ്രാം എം.ഡി.എം.എയും 80000/- രൂപമായി സ്ക്കൂട്ടറിലെത്തിയ യുവാവ് പിടിയിൽ. കിഴക്കേ കല്ലട ചീക്കൽക്കടവിൽ വെച്ചാണ് യുവാവ് പിടിയിലായത്. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ ആണ് പിടിയിലായത്.
രണ്ടു ദിവസം മുമ്പ് കുണ്ടറയിൽ നിന്നും 82 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിലായിരുന്നു. ഇ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച്ച രാവിലെ 10 മണിമുതൽ വാഹനപരിശോധന നടത്തിയിരുന്നു. ഡാൻസാഫ് ടീമും കല്ലട പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൈകിട്ട് 5 മണിയോടെ ഇയാൾ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ക്കൂട്ടറിൽ ചില്ലറ വില്പനയ്ക്കായി വരുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച 11 ഗ്രാം എം.ടി.എം.എയും വില്പന നടത്തിയ ഇനത്തിൽ സ്ക്കൂട്ടറിൽ ഉണ്ടായിരുന്ന 80000/- രൂപയും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ എം.ടി.എം.എ. നൽകിയ ആളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് അറിവ്. ഈസ്റ്റ് കല്ലട ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്.ഐ പ്രദീപ് കുമാർ,ജി. എസ്.ഐ ബിന്ദുലാൽ, ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചെറുവത്തൂർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ മാരായ സാജു, വിപിൻ ക്ലീറ്റസ്, ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കിഴക്കേ കല്ലടയിൽ 11 ഗ്രാം എം.ഡി.എം.എയും 80000/- രൂപമായി യുവാവ് പിടിയിൽ
