ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകൾക്കു നേരെ അക്രമം യുവാവ് പിടിയിൽ.

Published:

പരവൂർ | ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകൾക്കു നേരെ തുടർച്ചയായി അതിക്രമങ്ങൾ നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നെടുങ്ങോലം പരകുളം വയലിന് സമീപം മുളയ്ക്കൽ തെക്കതിൽ പ്രമോദിനെയാണ് (40) പുറ്റിങ്ങൽ ക്ഷേത്രത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടിയത്. ഹെൽമറ്റ് ധരിച്ചു ഇരുചക്ര വാഹനങ്ങളിലെത്തി സ്ത്രീകൾക്കു നേരെ അതിക്രമം നടത്തുന്നത് പരവൂരിലും പരിസരത്തും വർധിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഇന്നലെ പുറ്റിങ്ങൽ ക്ഷേത്രത്തിനു സമീപവും കഴിഞ്ഞ വ്യാഴാഴ്ച പരവൂർ-തെക്കുംഭാഗത്ത് ഇടറോഡുകളിലൂടെ നടന്നു പോയ സ്ത്രീകളെ ഉപദ്രവിച്ച സംഭവത്തിലാണ് പ്രമോദിനെ പൊലീസ് പിടികൂടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾ ഉപയോഗിച്ച വാഹനം മനസ്സിലാക്കി പരവൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സ്ത്രീകൾക്കു നേരെ രാത്രി അതിക്രമങ്ങൾ സ്ഥിരമായി നടത്തിയിരുന്ന പ്രമോദിനെ എസ്ഐ സുജിത്ത് എസ്.നായർ, വിജയകുമാർ, പ്രദീപ്, എസ്‍സിപിഒ ഗീത, സിപിഒ പ്രേം ലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Related articles

Recent articles

spot_img