കൊട്ടിയം : കൊട്ടിയം ജംഗ്ഷനില്‍ മണ്‍മതില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ രണ്ട് വനിതകള്‍ നിരാഹാര സത്യാഗ്രഹം നടത്തി.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ 12 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഇന്നലത്തെ സമരം കൊട്ടിയം ഹോളിക്രോസ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ വിന്നി വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എല്‍.എ പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. സമാപന യോഗം എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
