ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 34 ലക്ഷം തട്ടി; യുവതി പിടിയിൽ

Published:

ചവറ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനിൽ സരിത (39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭർത്താവിനെയുമാണ് ഇവർ കബളിപ്പിച്ച് പണം തട്ടിയത്. പോലീസ് പറയുന്നത്: സൂപ്പർമാർക്കറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനൽകാമെന്നും ഇവർ പരാതിക്കാരോട് പറഞ്ഞിരുന്നു.
സരിതയുടെ പേരിൽ ബോട്ട് ഉണ്ടെന്നും അതിൽ പങ്കാളിയാക്കാമെന്നും വാഗ്ദാനം നൽകി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്.
പണം നൽകിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടർന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടിൽച്ചെന്ന വീട്ട മ്മയേയും ഭർത്താവിനെയും സരിതയും ഭർത്താവും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർ ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തി ട്ടുള്ളതായും കണ്ടെത്തി.
കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്‌കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ചവറ പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്.ഐ. ഗോപാലകൃഷ്ണൻ, എ.എസ്.ഐ. മിനിമോൾ, എസ്.സി.പി.ഒ.മാരായ രഞ്ജിത്ത്, മനിഷ്, അനിൽ എന്നിവ രടങ്ങിയ പോലീസ് സംഘമാ ണ് സരിതയെ അറസ്റ്റ് ചെയ്തത്.

Related articles

Recent articles

spot_img