എൻ.എസ്. ആശുപത്രിയിൽ എം.മുകേഷിന് വരവേൽപ്‌ .

Published:

കൊല്ലം  |  എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന് എൻ.എസ്. സഹകരണ ആശുപത്രിയിൽ ആവേശകരമായ വരവേൽപ്‌. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) സംഘടിപ്പിച്ച തിരഞ്ഞെടുപ്പു കുടുംബസംഗമത്തോടനുബന്ധിച്ചാണ് ഡോക്ടർമാരും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരണം നൽകിയത്.

പാലത്തറ ജങ്ഷനിൽനിന്നു ചെണ്ടമേളത്തിന്റെയും കലാപരിപാടികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് 1,500 ജീവനക്കാരെ പ്രതിനിധാനംചെയ്ത്‌ 1,500 ബുക്കും പേനയും നൽകി. ആശുപത്രി പ്രസിഡൻറ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ആർ.വർഷ അധ്യക്ഷയായി.

ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻ പിള്ള, ഭരണസമിതി അംഗം ഡി.സുരേഷ്‌കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ഷിബു, കെ.എൻ.അനിൽകുമാർ, ഡോ. അനീഷ് കൃഷ്ണൻ, വി.സത്യൻ, ആർ.അനുരൂപ്, ടി.വിജിൻകുമാർ എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img