ചാത്തന്നൂർ | ദേശിയപാത വികസനത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ ജങ്ഷനിൽ പണിത അടിപ്പാതയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പരാതി ഉയർന്നു. കല്ലുവാതുക്കൽ ജങ്ഷനിൽ ദേശീയപാത മറികടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്ക് അപകടഭീതിയില്ലാതെ റോഡിന്റെ ഇരുവശങ്ങിലേക്കും പോകുന്നതിനും സംവിധാനം ഒരുക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്ന് മണ്ഡലം പ്രസിഡൻ്റ് നിതിൻ കല്ലുവാതുക്കൽ പറഞ്ഞു.
കല്ലുവാതുക്കൽ അടിപ്പാതയിൽ വെള്ളക്കെട്ട്
