പത്തനാപുരം | അഖിലകേരള വിശ്വകർമ മഹാസഭ കുന്നിക്കോട് 521 എ ശാഖയിൽ വാർഷികവും പുരസ്കാരവിതരണവും നടന്നു. എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് എൻ.തുളസീധരൻ ആചാരി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ഷാജി ചരുവിള അധ്യക്ഷത വഹിച്ചു. മുരു കേശൻ, കെ.വി.ശ്രീകുമാർ, ബാ ബുരാജ് എന്നിവർ പ്രസംഗിച്ചു.
