കൊല്ലം | പിണറായിയുടെ പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരാൻ പ്രത്യേകം കമ്മിഷനെ നിയമിക്കേണ്ടിവരുമെന്നും അങ്ങനെ വന്നാൽ സേനയിലുള്ള പലരും കുടുങ്ങുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി ഉൾപ്പെടെയുള്ളവരെ ലാത്തിചാർ ജ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നടത്തിയ ഈസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസ്സാ അർഷാദ് അധ്യക്ഷ വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, അസൈൻ പള്ളിമുക്ക്, കൗശിക് എം.ദാസ്. നവാസ് റഷാദി, ആഷിക് ബൈജു, നെസ്റ്റൽ കലതിക്കാട്, ഷാഫി, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
പോലീസിലെ പുഴുക്കുത്തുകളെ തിരിച്ചറിയാൻ കമ്മിഷനെ നിയമിക്കണം -വിഷ്‌ണു സുനിൽ പന്തളം
