കടയ്ക്കൽ | കലയിൽ കച്ചവട താത്പര്യം കൂടിയതാണ് സിനിമാമേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മുല്ലക്കര രത്നാകരൻ.
നാടകാചാര്യൻ ഡോ. വയലാ വാസുദേവൻ പിള്ള അനുസ്മരണ ദിനാചരണം ഇട്ടിവയിലെ വയല ഫൗണ്ടേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രത്നമ്മ ശശിധരൻ രചിച്ച ‘എദയസാഹിതി’ എന്ന കവിതാസമാഹാരം ചടങ്ങിൽ മുല്ലക്കര പ്രകാശനം ചെയ്തു. ബി.ശിവദാസൻ പിള്ള അധ്യക്ഷനായി.
ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി. വിജയകുമാർ, വയലാ ശശി, എസ്. അരുണാദേവി, മണ്ണൂർ ബാബു, ജി മധുസൂദനൻ പിള്ള, രാമചന്ദ്രൻ പിള്ള, പ്രഭാകരൻ പിള്ള, ജി.മോഹനൻ പിള്ള, കെ.രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
വയലാ വാസുദേവൻ പിള്ള അനുസ്‌മരണം
