വിനായകചതുർഥി: ഹൈന്ദവസമ്മേളനം നടത്തി

Published:

കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഹൈന്ദവ സമ്മേളനം ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്. ജില്ലാ സംഘ ചാലക് ആർ.ദിവാകരൻ, സ്വാഗത സംഘം ഭാരവാഹികളായ പി.കെ. മുരളിധരൻ നായർ, ചിറയത്ത് അജിത്ത്കുമാർ, ഉപദേശകസമിതി പ്രസിഡന്റ് വി.അനിൽകുമാർ, വിവിധ സംഘടനാ ഭാരവാഹികളായ സീത രാമയ്യർ, പി.ടി.രവികു മാർ, മുരളി യദുകുലം, നെടുവത്തൂർ ചന്ദ്രശേഖരൻ, രാജേഷ് ബാബു, സി.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളിയാഴ്ച മഹാമൃത്യുഞ്ജയ ഹോമം നടത്തും. തന്ത്രി തരണ നല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ ആറിന് ഹോമം തുടങ്ങും. വൈകിട്ട് അഞ്ചിന് സാംസ്കാരികസമ്മേളനം കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡൻ്റ് വിനായക എസ്. അജിത്കുമാർ അധ്യക്ഷനാകും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ സന്ദേശം നൽകും.
തിരക്കഥാകൃത്ത് അഭിലാഷ്പിള്ള, ചലച്ചിത്രതാരങ്ങളായ ഭാമ, അതിഥി രവി, ദേവനന്ദ എന്നിവർ അതിഥികളാകും. ചിത്രരചനാമത്സര വിജയികൾക്ക് നഗരസഭാധ്യക്ഷൻ എസ്.ആർ.രമേ സമ്മാനദാനം നിർവഹിക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചിന് 1008 നാളികേരത്തിന്റെ അഷ്ടദ്ര വ്യമഹാഗണപതിഹോമം. എട്ടിന് ഗജപൂജ. ആനയൂട്ട്, 9.30-ന് മാ തൃസമ്മേളനം, വൈകിട്ട് അഞ്ചിന് ഗണേശ മഹാഘോഷയാത്ര എന്നിവ നടത്തും.
പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ഗണപതിക്ഷേത്രത്തിൽ സമാപിക്കും.

Related articles

Recent articles

spot_img