വാളകം | സി.എസ്.ഐ. ബധിര-മൂക വിദ്യാലയത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതശ്രീ പദ്ധതിയിലുൾപ്പെടുത്തി നടത്തിയ പച്ചക്കറിക്ക്യഷിയുടെ വിളവെടുപ്പ് നടത്തി.
ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. റെജി അധ്യക്ഷനായി.
ബ്ലോക്ക് അംഗം ബെൻസി റെജി, ഗ്രാമപ്പഞ്ചായത്ത് അംഗം കെ.അജിത, ഉമ്മന്നൂർ കൃഷി ഓഫിസർ പി.സരള, അസി. കൃഷി ഓഫീസർ ജോസ് പി.വയയ്ക്കൽ, പ്രഥമാധ്യാപിക സാലിങ് ഫ്ലോറൻസ്, പ്രിൻസിപ്പൽ ജെസി അലക്സാണ്ടർ, സ്കൂൾ ഡയറക്ടർ ഡി.മറിയാമ്മ, പി.ടി.എ.പ്രസിഡൻ്റ് സജ്‌ന തുടങ്ങിയവർ പ്രസംഗിച്ചു.
സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പ്
