കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ മന്ദിരംകുന്ന് വാർഡിൽ വടക്കേവയലിൽ നിർമിച്ച പാലത്തിന്റെയും സമീപ പാതയുടെയും ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം.പി.ഫണ്ടിൽനിന്നുള്ള അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുമയൂൺ കബീർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺകുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം പ്രസന്ന, ഷിഹാബുദിൻ, ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.
