ഉത്ര വധം : സൂരജിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം ; വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ പുറത്തിറങ്ങാനാവില്ല..

Published:

പുനലൂർ | ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സൂരജ് എസ്. കുമാറിനു സ്ത്രീധന പീഡനക്കേസിൽ ജാമ്യം. വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു മറ്റു പ്രതികൾ.

പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസിൽ ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായി. ജാമ്യം ലഭിച്ചെങ്കിലും വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ സൂരജിനു പുറത്തിറങ്ങാനാവില്ല. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഷിബ്ദാസും പ്രതികൾക്കു വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞും കോടതിയിൽ ഹാജരായി.

Related articles

Recent articles

spot_img