കൊല്ലം | ഓണംഅടുത്തതോടെ ഉപ്പേരി വിപണി സജീവമായി. ഏത്തക്കായ ഉപ്പേരീയും ശർക്കരവരട്ടിയുമില്ലാത്ത ഓണ സദ്യയെക്കുറിച്ച് ഓർക്കാനേ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തവണ നേരത്തെ ഉപ്പേരി വിപണി ഉണർന്നു. ബേക്കറികളിൽ തിളച്ച എണ്ണയിൽനിന്നു വറത്തുകോരുന്ന ഉപ്പേരി പായ്ക്കു ചെയ്ത് അപ്പപ്പോത്തന്നെ വിൽക്കുകയാണ്.
ഏത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വില വർധന ഉപ്പേരിവിലയെയും ബാധിച്ചിട്ടുണ്ട്. കിലോ 260 രൂപ മുതലായിരുന്ന ഉപ്പേരിയുടെ വില 350 മുതൽ 500 വരെയാണിപ്പോൾ. ശുദ്ധമായ വെളിച്ചെണ്ണയിൽ വറക്കുന്നതിനാണ് കൂടുതൽ വിലയും കൂടുതൽ ആവശ്യക്കാരും. രണ്ടുമാസം മുമ്പുവ രെ കിലോ 40 രൂപയായിരുന്ന ഏത്തക്കായയുടെ വില ഇപ്പോ 700 രൂപയാണ്. തമിഴ്‌നാട്ടിൽനിന്നു വരുന്ന ഏത്തക്കായയാണ് ഉപ്പേരിനിർമാ ണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. നാടൻ ഏത്തക്കായയാണെങ്കിൽ വില വീണ്ടും കൂടും. ശുദ്ധമായ വെളിച്ചെണ്ണയിൽ രാസവസ്തുക്കളും നിറവും ചേർക്കാത്ത ഉപ്പേരി നിർമിക്കുന്ന ബേക്കറികൾ തിരഞ്ഞു വരുന്നവരുമുണ്ട്. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങൾ തുടങ്ങുന്നതിനാൽ ഉപ്പേരിവില വീണ്ടും ഉയരാനാണ് സാധ്യത.
വഴിയരികിൽ വാഹനങ്ങളിൽ കൊണ്ടുവന്നുള്ള ഉപ്പേരിക്കച്ചവടവും തുടങ്ങി ക്കഴിഞ്ഞു. ഏത്തക്കായ ആവശ്യക്കാർ ഏറെയാണ്. ചേമ്പ്, കപ്പ, ചക്ക, മത്ത 6813, കിഴങ്ങ് തുടങ്ങിയവയുടെ ഉപ്പേരിയും ഓണവിപണി ലക്ഷ്യമാക്കി പാകമാകുന്നുണ്ടെന്ന് ബേക്കറി ഉടമകൾ പറയുന്നു. ഓണാ ഘോഷങ്ങൾക്കും ബന്ധു വീട്സന്ദർശനങ്ങളിലുമാണ് മറ്റ് ഉപ്പേരികൾ കൂടുതലായി ഉപയോഗിക്കുന്നത്. ശർക്കരവരട്ടിക്ക് ഉപ്പേരിയെക്കാൾ വില കൂ ടുതലാണ്. കിലോയ്ക്ക് 400 മുതലാണ് വില.
ഓണത്തെ വരവേറ്റ് ഉപ്പേരിവിപണി
