കൊട്ടിയം | മോദിയുടെ ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലെത്തുന്ന ‘ഇന്ത്യ’ മുന്നണിയിൽ കൊല്ലത്തിന്റെ പ്രതിനിധിയായി എത്തുന്ന പ്രേമചന്ദ്രൻ സുപ്രധാന സ്ഥാനത്തുണ്ടാകുമെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം ജ്യോതികുമാർ ചാമക്കാല. യു.ഡി.എഫ്. കൊട്ടിയം വെസ്റ്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ചെയർമാൻ ആർ.എസ്.കണ്ണൻ അധ്യക്ഷനായി. കെ.പി.സി.സി. നിർവാഹകസമിതി അംഗം എ.ഷാനവാസ് ഖാൻ, വിപിനചന്ദ്രൻ, അൻസർ അസീസ്, ആനന്ദ് ബ്രഹ്മാനന്ദൻ, കിടങ്ങിൽ സുധീർ, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, നൗഷാദ്, എം.നാസർ, ഉമയനല്ലൂർ റാഫി തുടങ്ങിയവർ പ്രസംഗിച്ചു.
സജീബ് ഖാൻ ചെയർമാനും ആർ.എസ്.കണ്ണൻ വർക്കിങ് ചെയർമാനും കിടങ്ങിൽ സുധീർ കൺവീനറും ഡോ. ശശീന്ദ്രബാബു സെക്രട്ടറിയുമായി 51 അംഗ ഇലക്‌ഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
