കരുനാഗപ്പള്ളി | വയനാട് ഉരുൾ പൊട്ടൽദുരന്ത മേഖലയിൽ എ.ഐ.വൈ.എഫ്. സംസ്ഥാന കുമ്മിറ്റി നിർമിച്ചുനൽകുന്ന 10 വീടുകളുടെ നിർമാണ ഫണ്ടിലേക്ക് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സമാഹരിച്ച രണ്ടുലക്ഷം രൂപ കൈമാറി,
വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലും കരുനാഗപ്പള്ളി ടൗണിൽ മെഗാ മുണ്ട് ഫെസ്റ്റ് സംഘടിപ്പിച്ചുമാണ് ഈ തുക കണ്ടെത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഫണ്ട് ഏറ്റുവാങ്ങി.
മുണ്ടുവിറ്റാണ് ഇതിനാവശ്യമായ തുക എ.ഐ.വൈ.എഫ്. പ്രവർത്തകർ കണ്ടെത്തിയത്.
കരുനാഗപ്പള്ളി ബി.എം. ഷെരീഫ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യു കണ്ണൻ. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്.വിനോദ്‌കുമാർ, വിനിതാ വിൻസന്റ്, ടി.എസ്.നിധീഷ്, സി.പി.ഐ. ജില്ലാ നിർവാഹകസമിതി അംഗം ഐ.ഷിഹാബ്, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് എന്നിവർ സംസാരിച്ചു
വയനാടിനായി മുണ്ടുവിറ്റ് എ.ഐ.വൈ.എഫ്. സമാഹരിച്ചത് രണ്ടുലക്ഷം രൂപ
