പുനലൂർ | മലയോര ഹൈവേയിൽ കൂട്ടിയിടിച്ച കാറുകൾ ബൈക്കിലിടിച്ച് ബൈക്കിൽ യാത്രചെയ്തിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പടിഞ്ഞാറേ കോട്ട സ്വദേശി ശബരി (27), മണിവേൽ (47) എന്നിവർക്കാണ് പരിക്കേറ്റത്. കരവാളൂരിൽ പുത്തൂത്തടം ജങ്ഷനിൽ ഞായറാഴ്ച 12 മണിയോടെയായിരുന്നു അപകടം.
തുണിവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ഇരുവരും ബിസിനസ് ആവശ്യമായി തിരുവനന്തപുരത്തുനിന്ന് പത്തനാപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
