കുണ്ടറ | 23-ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ പെരിഞ്ഞേലി കോളനി മനു ഭവനിൽ വർഗീസ് നെൽസൺ (23- ജങ്കോ), വെള്ളിമൺ അശ്വിൻ നിവാസിൽ അശ്വിൻ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 ന് ആശുപത്രിമുക്ക് റേഡിയോ ജംഗ്ഷൻ മുല്ലശ്ശേരി കാവിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്. മുല്ലശ്ശേരി കാവിന് സമീപത്തെ മൈതാനത്ത് എം.ഡി.എം.എ. വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് എസ്. ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
