കൊല്ലം | സൈബർ കുറ്റകൃത്യങ്ങളിൽ കൃത്യതയാർന്ന അന്വേഷണം നടത്തുന്നതിനായി ജില്ലയിലെ എല്ലാ പൊലീസ് ഉദ്യാഗസ്ഥർക്കുമായി പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങൾക്കു കേസ് റജിസ്റ്റർ ചെയ്ത് അന്വേ
ഷണം നടത്താമെന്നു സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, സൈബർ സെക്യൂരിറ്റി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ധൻ ഫിലിപ്പ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം :പൊലീസ് ഉദ്യാഗസ്ഥർക്കു പരിശീലനം ആരംഭിച്ചു.
