ചാത്തന്നൂർ | ആദിച്ചനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ ജങ്ഷനിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രി രാജിവയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഡി.സി.സി. ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ജയചന്ദ്രൻ നായർ, സജി സാമുവൽ, അബൂബക്കർകുഞ്ഞ്, നന്ദകുമാർ, മധുസൂദനൻ, സെബാസ്റ്റ്യൻ, വിജയമോഹൻ എന്നിവർ പങ്കെടുത്തു.
ആദിച്ചനല്ലൂരിൽ പന്തംകൊളുത്തി പ്രകടനം
