പുത്തൂർ | ഗവ. എച്ച്.എസ്.എസിലെ ‘വർണക്കൂടാരം’ ഉദ്ഘാടനവും ബഹുനിലമന്ദിര ശിലാസ്ഥാപനവും തിങ്കളാഴ്ച 10.30-ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന്അനുവദിച്ച 3.90 കോടി രൂപ മുടക്കിയാണ് മന്ദിരം നിർമിക്കുന്നത്. എസ്.എസ്.കെ. ഫണ്ടിൽനിന്ന് 10 ലക്ഷം ചെലവഴിച്ച് പ്രീ-പ്രൈമറി വിഭാഗത്തിനുവേണ്ടി നിർമിച്ചതാണ് വർണക്കൂടാരം.
