നാടിനെ വട്ടംകറക്കി കാട്ടാന

Published:

തെന്മല | മലമുകളിൽനിന്ന് ഇറങ്ങിവന്ന കാട്ടാന ചെങ്കോട്ടയിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ ഒരുദിവസം മുഴുവൻ വട്ടംകറക്കി.
ചെങ്കോട്ടയ്ക്കു സമീപം കരിസെൽ റെസിഡൻഷ്യൽ വില്ലേജിൽ പൻപൊഴി ഭാഗത്ത് കഴിഞ്ഞദിവസം
രാത്രിയാണ് കാട്ടാനയിറങ്ങിയത്. തുടർന്ന് വടകര, അച്ചൻപുത്തൂർ, കടയനല്ലൂർ, ചൊക്കംപെട്ടി തുടങ്ങിയ പ്രദേശങ്ങളിലെത്തി കാർഷികവിളകൾ കഴിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല ഗ്രാമത്തിനോടു ചേർന്നുള്ള കളത്തിൽ നിലയുറപ്പിച്ച ആനയെ പേടിച്ച് കർഷകർ കൃഷിയിടങ്ങളിൽനിന്നു വിട്ടുനിന്നു.
കരിസൽകുളം നിവാസിയായ, ഭിന്നശേഷിക്കാരനായ അറുമുഖച്ചാമി(53)യെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയെങ്കിലും ഇയാൾ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി തിരുനെൽവേലിയിൽനിന്ന് സംഘമെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ നീക്കം പരാജയപ്പെട്ടു. തുടർന്ന്, ഉച്ചഭാഷിണിയിലുടെ ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
തെങ്കാശി ഡി.എസ്.പി. നാഗശങ്കർ. കടയനല്ലൂർ റേഞ്ചർ സുരേഷ്, കുറ്റാലം റേഞ്ചർ സീതാരാമൻ, പുളിയങ്കുടി റേഞ്ചർ അറുമുഖം തുടങ്ങി അൻപതോളം വനം വകുപ്പ് ജീവനക്കാർ പത്തുമണിക്കുറോളം പ്രയത്നിച്ചു ആനയെ കാട്ടിലേക്ക് തുരത്തിയതോടെയാണ് ഒരുദിവസം മുഴുവൻ നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.
ആനയ്ക്ക് പരിക്കേൽക്കാതിരിക്കാൻ പ്രദേശത്തെ മുഴുവൻ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു.

Related articles

Recent articles

spot_img