ചാത്തന്നൂർ | ചാത്തന്നൂർ ബിആർ.സി.യിൽ വൈ.ഐ.പി. (യുവനൂതന പരിപാടി) ശാസ്ത്ര പഥം 6.0-ന്റെ ഭാഗമായി തിരഞ്ഞെടുത്ത കൂട്ടികൾക്ക് ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
മുൻവർഷം ശാസ്ത്രപഥം പരിപാടിയിൽ സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ സജീവ് തോമസ് അധ്യക്ഷത വഹിച്ചു. വൈ.ഐ. പി. 5.0-ലെ സംസ്ഥാനതല വിജയികളായ എട്ടു കുട്ടികൾക്ക് ഡി.പി.സി. പ്രോഗ്രാം ഓഫീസർ എച്ച്.ആർ.അനിത, ചാത്തന്നൂർ എ.ഇ.ഒ. റോസമ്മ രാജൻ എന്നിവർ ഉപഹാരം നൽകി. ബി.ആർ. സി.ട്രെയിനർ എൽ.ലീന, ജെ.പി. ശാന്തിലാൽ, ടി.പ്രിതമോൾ എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ ബി.ആർ.സി.യിൽ ത്രിദിന ശില്പശാല
