ചടയമംഗലം |ബി.എസ്. എൻ.എല്ലിന്റെ കേബിൾ മോഷ്ടിച്ച മൂന്നുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ആദിച്ചനല്ലൂർ കാഞ്ഞിരം കടവ് രത്നവിലാസത്തിൽ രഹിൻ (31), സിതാര ജങ്ഷനിൽ മനുഭവനിൽ മനു (41), രാഹുൽ (39) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി നടത്തിയ പട്രോളിങ്ങിനിടെ, ആയൂർ തോട്ടത്തറ മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ പിടികൂടിയത്.
ഭൂനിരപ്പിനു താഴെ കുഴിച്ചിട്ടിരുന്ന ബി.എസ്.എൻ.എൽ. കേബിളുകൾ കമ്പിപ്പാരയുംമറ്റും ഉപയോഗിച്ച് ഇവർ മോഷ്ടിക്കുകയായിരുന്നു. മോഷണവസ്തുക്കളും കൃത്യത്തിനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്.ഐ.മാരായ അഭിലാഷ്, ദിലീപ്, സജിത്ത്. ജോബി, ഫ്രാങ്ക്ളിൻ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ബി.എസ്. എൻ.എൽ. കേബിൾ മോഷ്‌ടിച്ചവർ പിടിയിൽ
