ചവറ | നിർമാണം നടക്കുന്ന വീടിൻറെ മുറ്റത്തെ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ പരിക്കേൽപ്പിച്ച യുവാവിനെയും വയോധികനെയും ചവറ പോലീസ് പിടികൂടി. നീണ്ടകര മുക്കാട് ഫാത്തിമ ഐലൻഡിൽ അനീഷ് ഭവനിൽ അനീഷ് (35), നീണ്ടകര ജോയിന്റ്റ് മുക്കിൽ ജോഷി ഡെയിലിൽ ജോയി (അൽഫോൺസ്-58) എന്നിവരെയാണ് പിടികൂടിയത്.
പോലീസ് പറയുന്നത്: കഴിഞ്ഞ 19-ന് 2.30-ഓടെ നീണ്ടകര ചിലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വിട്ടുമുറ്റത്ത് അതിക്രമിച്ചുകയറി ടാപ്പിൽനിന്നു വെള്ളമെടുത്ത് മദ്യപിക്കാൻ ശ്രമിച്ചു. വീട്ടുടമസ്ഥനായ ബൈജു തടയാൻ ശ്രമിച്ചപ്പോൾ മർദിക്കുകയായിരുന്നു. മർദനത്തിൽ ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു ഇൻസ്പെക്ടർ കെ.ആർ.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ. അനീഷ്‌കുമാർ, സി.പി.ഒ.മാരായ രഞ്ജിത്, മനീഷ്, വൈശാഖൻ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്
വീട്ടുമുറ്റത്തെ മദ്യപാനം തടഞ്ഞ ഗൃഹനാഥനെ ആക്രമിച്ചവർ പിടിയിൽ
