മഹാഗണപതിക്ഷേത്രത്തിലെ ഗണേശോത്സവത്തിനു മുപ്പതാണ്ട്

Published:

കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവാഘോഷത്തിന് മുപ്പതാണ്ട് തികയുന്നു. കേരള ക്ഷേത്രസംരക്ഷണസമിതിയും ഉപദേശക സമിതിയും ചേർന്ന് 1995-ലാണ് വിപുലമായ ആഘോഷം ആരംഭിച്ചത്. കോഴിക്കോട്ട് നടന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന എക്സിക്യുട്ടിവിലാണ് 1008 നാളികേരത്തിന്റെ അഷ്ട ദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, സമൂഹ നീരാജനവിളക്ക്, സാമൂഹികാരാധന, മാതൃസമ്മേളനം, ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര എന്നിവയോടെ ഗണേശോത്സവം ആഘോഷിക്കാൻ തിരുമാനമെടുത്തത്.
ഗജഘോഷയാത്ര ഉൾപ്പെടെ ഗംഭീരമായ ആഘോഷമായി ഗണേശോത്സവം വളർന്നു. ഇക്കുറി ഗണേശപുരാണയ ജ്ഞം ഉൾപ്പെടെ ഏഴുദിനം നീ ളുന്നതായി ഉത്സവം. കഴിഞ്ഞ ദിവസം മഹാമൃത്യുഞ്ജയഹോമവും സാംസ്കാരിക സമ്മേളനവും നടത്തി. ശനിയാഴ്ച വിനായക ചതുർഥി ദിനത്തിൽ 1008 നാളി കേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടത്തും. ഇടമുളയ്ക്കൽ എം.കൃഷ്ണശർമ്മയുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം പുരോഹിതന്മാർ ചേർന്നാണ് ഹവിസ്സ് തയ്യാറാക്കുന്നത്.
ഹോമത്തിന് തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. എട്ടിന് ഗജപൂജയും ആനയൂട്ടും. 9.30- ന് മാതൃസമ്മേളനം, 10.15-ന് കളഭാഭിഷേകം, 11.30-ന് അന്ന ദാനം, വൈകീട്ട് അഞ്ചിന് പടിഞ്ഞാറ്റിൻകര മഹാദവേർ ക്ഷേത്രത്തിൽ നിന്നു ഗണേശ മഹാഘോഷയാത്ര തുടങ്ങും. ഗണപതിവേഷങ്ങൾ, താലപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവ നിരക്കുന്ന യാത്ര ചന്തമുക്ക്, പുലമൺ ജങ്ഷൻ ചുറ്റി ഗണപതിക്ഷേത്രത്തിലെത്തും. രാത്രി 7.45-ന് വർഷത്തിൽ ഒരിക്കൽമാത്രം നടത്തുന്ന മഹാഗണപതിയുടെ എഴുന്നള്ളത്തും നടത്തും.

Related articles

Recent articles

spot_img