കൊട്ടാരക്കര | നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം കൂടുതലുള്ള മേഖലകളിൽ പുതിയ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിക്കാൻ ശ്രമം തുടങ്ങി. ബസ് റൂട്ടുകൾ കണ്ടെത്താൻ നടത്തിയ ജനകീയ സദസ്സിൽ ലഭിച്ചത് അൻപതോളം അപേക്ഷകൾ.
കൊട്ടാരക്കര സബ് ആർ.ടി. ഓഫീസിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ സദസ്സ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗര സഭാധ്യക്ഷൻ എസ്.ആർ.രമേശ് യോഗത്തിൽ അധ്യക്ഷനായി, കൊല്ലം ആർ.ടി.ഒ. പദ്ധതി വിശദീകരിച്ചു.
സാധ്യതയുള്ള ഇടങ്ങളിൽ സ്വകാര്യ ബസ് റൂട്ടുകളാണ് അനുവദിക്കുക. നെടുവത്തൂർ എഴുകോൺ, പുത്തൂർ, വെട്ടിക്കവല മേഖലകളിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ മുതലായവർ സംസാരിച്ചു.
രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ്, കെ.എ സ്.ആർ.ടി.സി., പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യാത്രാക്ലേശം: അൻപതോളം ബസ് റൂട്ടുകൾ വേണമെന്ന് ആവശ്യം
