രാസവസ്തു സാന്നിധ്യമെന്നു സംശയം അഞ്ചുമാസമായി കിണറിനു പൂട്ട്…!

Published:

കൊട്ടാരക്കര | വെള്ളത്തിൽ രാസവസ്തു സാന്നിധ്യമുണ്ടെന്ന സംശയത്തെത്തുടർന്ന്, പൂട്ട് ഇട്ടിരിക്കുന്ന കിണറിന് അഞ്ചുമാസമായി കാവലിരിക്കുകയാണ് ചെറുവക്കൽ കോട്ടർകുന്നിൽ ഷീബാ ഭവനിൽ സുശീല.
പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശാനുസരണമാണ് കിണർ അടച്ചത്. കിണറ്റിലെ വെള്ളത്തിൽ രാസവസ്തു കലർന്നതായി കണ്ടെത്തിയതിനു പിന്നാലെയാണിത്.
മാർച്ച് 28-നാണ് കിണറ്റിലെ വെള്ളത്തിൽ രാസവസ്തു കലർന്നതായി തിരിച്ചറിഞ്ഞത്. വെള്ളം വായിലൊഴിച്ചപ്പോൾ ചൊറിച്ചിലും പൊള്ളലും ശരിരമാകെ നീറ്റലും അനുഭവപ്പെട്ടു. നാവ് കുഴയുകയും മറ്റ് അസ്വസ്ഥതകളും ഉണ്ടായെന്ന് വിട്ടുകാർ പറയുന്നു. പോലീസെത്തി പരിശോധി ച്ചപ്പോൾ വെള്ളത്തിൽ കിഴി പോലെയുള്ള എന്തോ വസ്തു കണ്ടു. തൊട്ടി ഉപയോഗിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും ഇത് വെള്ളത്തിൽ അലിഞ്ഞുപോയി.
തുടർന്ന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധനയെന്ന പേരിൽ കിണ റ്റലെ വെള്ളം പലതവണ കൊണ്ടുപോയി. വെള്ളം കോരി രണ്ടു മണിക്കൂറിനുള്ളിൽ ലാബിൽ കൊടുക്കണമെന്നുള്ളതിനാൽ വീട്ടുകാർതന്നെ വെള്ളവുമായി കാറിൽ അടൂരിലെ ലാബിൽ എത്തുകയും ചെയ്തു.
വെള്ളത്തിൽ രാസമാലിന്യമുണ്ടെന്ന റിപ്പോർട്ട് പോലീസിൽ നൽകിയെങ്കിലും അംഗീകരിച്ചില്ല. കിണർ കോരി വൃത്തിയാക്കിയശേഷം ഉപയോഗിക്കാനായിരുന്നു നിർദേശം.
എന്താണെന്നു സംഭവിച്ചതെന്നറിയണമെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും ഒരുനടപടിയുമില്ല. കിണർ വൃത്തിയാക്കാനോ വേണ്ട ആരോഗ്യ മുൻകരുതലുകൾ നിർദേശിക്കാനോ ആരുമെത്തിയില്ലെന്നും ഇവർ പറയുന്നു.
സുശീലയും അമ്മ കുഞ്ഞിക്കുട്ടി(83)യും മാത്രമാണ് വീട്ടിലുള്ളത്.

Related articles

Recent articles

spot_img