പൊന്മന | കാട്ടിൽമേക്കതിൽ ദേവിക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് പ്രധാന ചടങ്ങായ കുചേലാഗമനം ഭക്തിസാന്ദ്രമായി നടന്നു.
യജ്ഞാചാര്യൻ പള്ളിക്കൽ സുനിലിൻ്റെ മുഖ്യകാർമികത്വത്തിൽ യജ്ഞ പൗരാണികരായ ബാലചന്ദ്രൻ പരവൂർ, ഗോപകുമാർ പള്ളിക്കൽ എന്നിവർ കുചേലാഗമനം പരായണം ചെയ്ത് സമർപ്പിച്ചു.
ഒട്ടേറെ ഭക്തർ യജ്ഞത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച യജ്ഞം സമാപിക്കും.
കാട്ടിൽമേക്കതിൽ സപ്‌താഹം: കുചേലാഗമനം ഭക്തിസാന്ദ്രമായി
