കടയ്ക്കൽ ചന്ത: വികസനനത്തിനായിട്ടുള്ള കാത്തിരിപ്പു തുടരുന്നു.

Published:

കടയ്ക്കൽ | അഞ്ചു വർഷം മുൻപ് നാലുകോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും കടയ്ക്കൽ ചന്തയുടെ വികസനം നടന്നില്ല.
ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ ‘കടയ്ക്കൽ ചന്തിയിൽ മത്സ്യ വിൽപനയ്ക്കും പച്ചക്കറി വ്യാപാരത്തിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസനമായിരുന്നു ലക്ഷ്യം. മുൻ മന്ത്രി മുല്ലക്കര രത്‌നാകരന്റെ കാലത്താണ് ആദ്യ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് ജെ. ചിഞ്ചു റാണി മന്ത്രിയായപ്പോഴും പ്രഖ്യാപനം പുതുക്കി. പക്ഷേ വാഗ്ദാനം ചെയ്ത വികസനം കടലാസിൽ ഒതുങ്ങി.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ചന്ത, പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നിന്നു നൂറുകണക്കിന് പേരാണ് സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്നത്. ഇവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ ശുചിമുറി സൗകര്യവും ഇല്ല. കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ കാലത്ത് പേരിന് ശുചി മുറി സ്ഥാപിച്ചെങ്കിലും തുറന്ന് പ്രവർത്തിച്ചില്ല. ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ മാലിന്യം കെട്ടിക്കിടക്കുന്നു. സമീപത്തു കോൺക്രീറ്റ് സ്റ്റാബുകൾ കൂട്ടിയിടുന്നു. ഇവിടെ ഇഴജന്തുക്കൾ ആണ് താവളം. ഇറച്ചി, മത്സ്യ വിൽപനശാലകൾക്ക് സമീപത്തു ശുചീകരണം ഇല്ല. രാപകൽ നായ്ക്കൾ ഇവിടെ താവളമാണ്. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം ചന്തയുടെ ഒരു ഭാഗത്ത് കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. മറുവശത്ത് സ്ഥാപിച്ചിരുന്ന മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം നിലച്ചു. പേരും പ്രശസ്തിയും ഉണ്ടായിരുന്ന ചന്തയുടെ ഇന്നത്തെ സ്ഥിതി ദയനീയമാണ്.

Related articles

Recent articles

spot_img