നവീകരിച്ച പാത മണിക്കൂറുകൾക്കുള്ളിൽ തകർന്നു

Published:

എഴുകോൺ | എഴുകോൺ ജങ്ഷൻ മുക്കണ്ടം പാത നവീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തകർന്നു.
പാങ്ങോട് ശിവഗിരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരും സർക്കാരുമായുള്ള പാതപരിപാലന ധാരണയുടെ ഭാഗമായാണ് ഈ വഴി നവീകരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് പാതയുടെ തകർന്ന ഭാഗങ്ങൾ നവീകരിച്ചത്. വൈകീട്ടോടെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനുപിന്നാലെ നവീകരിച്ച ഭാഗം തകർന്നു.ടാറിൽനിന്നു കരിങ്കൽ ചീള്കൾ ഇളകിമാറിയതോടെ യാത്ര ദുഷരമായി. ഒട്ടേറെ ഇരുചക്രവാ ഹനയാത്രികർക്ക് അപകടങ്ങളിൽപ്പെട്ട് പരിക്കേറ്റു.
മഴപെയ്ത് നനഞ്ഞുകിടന്ന പാതയിൽ മുന്നൊരുക്കങ്ങളില്ലാതെ ടാർ ചെയ്തതാണ് പാത തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പാതയുടെ ശോച്യാവസ്ഥയ്ക്ക് എത്രയുംവേഗം പരിഹാരം കാണണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Related articles

Recent articles

spot_img