ഗ്യാസ് സിലിൻഡറുമായി വന്ന ട്രക്ക് മറിഞ്ഞു

Published:

ചാത്തന്നൂർ | ഗ്യാസ് സിലിൻഡർ കയറ്റിവന്ന ട്രക്ക് ദേശീയപാതയിൽ കുഴിയിലേക്ക് മറിഞ്ഞു. വൻദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു അപകടം. ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്കുവേണ്ടി സർവിസ് നടത്തുന്ന ട്രക്കാണ് മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ട്രക്ക്. ദേശീയപാതനിർമാണം നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. വൺവേ റോഡിലൂടെ പോയ ട്രക്ക് താഴ്ചയുള്ള ഭാ
Ⓒചാത്തന്നൂരിൽ മറിഞ്ഞ ട്രക്കിൽനിന്നു ഗ്യാസ് സിലിൻഡറുകൾ മാറ്റുന്നു
ഗത്തേക്ക് മറിയുകയായിരുന്നു. പകരം ട്രക്ക് എത്തിച്ച് സിലിൻഡറുകൾ മാറ്റിയ ശേഷമാണ് മറിഞ്ഞ വാഹനം മാറ്റിയത്.

Related articles

Recent articles

spot_img