അധ്യാപക സർവീസ് സംഘടനാസമരസമിതി ധർണ നടത്തി

Published:

കൊല്ലം | അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരെ പട്ടിണിക്കിടരുത്’ എന്ന മുദ്രാവാക്യം ഉയർത്തി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ആർജിതാവധി ആനുകൂല്യം പണമായി നൽകുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാപഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ കെ .എസ്.ഷിജുകുമാർ അധ്യക്ഷത വഹിച്ചു.
കെ.ജി.ഒ.എഫ്.സംസ്ഥാന സെക്രട്ടറി ഡോ. കെ.ജി.പ്രദീപ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ്, പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ്, സമരസമിതി ജില്ലാ കൺവീനർ ആർ.രാജീവ് കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ബി.അനു തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് സമര സമിതി നേതാക്കളായ സി.മനോജ് കുമാർ, വി.ശശിധരൻ പിള്ള, കെ.വിനോദ്, സതീഷ് കെ.ഡാനിയേൽ, ആർ.സുഭാഷ് പിടവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

Recent articles

spot_img