കണ്ണനല്ലൂർ| നെടുമ്പന ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് വിടിന്റെ വാതിൽ തകർത്ത് മോഷണത്തിനു ശ്രമിച്ച പ്രതി അറസ്റ്റിൽ. പള്ളിമൺ ഇളവൂർ സ്വദേശി പ്രേംരാജ് (32) ആണ് അറസ്റ്റിലായത്. നെടുമ്പന നെടുമ്പനയ്ക്കൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലായിരുന്നു മോഷണശ്രമം. വീട്ടിലെ സ്റ്റെയർകേസ് മുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.കണ്ണനല്ലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷിൻെറ നേതൃത്വത്തിൽ എസ്.ഐ.മാരായ ജിബി, ഹരി സോമൻ, രാജേന്ദ്രൻ പിള്ള ,സി.പി ഹുസൈൻ, സുധി, നജുമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
