കണ്ണനല്ലൂർ | യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിലിട്ടു മർദിച്ചശേഷം കാറിൽ കടത്തിക്കൊണ്ടുപോയി ആക്രമിച്ച ഏഴംഗസംഘത്തിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി.
കണ്ണനല്ലൂരിൽ താമസമാക്കിയ ആലപ്പുഴ സൗത്ത് സ്റ്റേഡിയം വാർഡ് തപാൽപറമ്പിൽ അഷ്കർ (34), മയ്യനാട് ഉമയനല്ലൂർ ക്ഷേത്രത്തിനുസമീപം പനവിള ലക്ഷംവീട്ടിൽ കബീർ (36), വടക്കേ മൈലക്കാട് സെയ്ൻറ് ജോർജ് ചർച്ചിനു സമീപം കളിലിൽ വടക്കതിൽ അജയൻ (43), ഉമയനല്ലൂർ പറന്തിവയലിനടുത്ത് തൊടിയിൽ പുത്തൻവീട്ടിൽ ഷെഫിക്ക് (34), ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറേചേരി പുളിമുട്ടിൽ തെക്കതിൽ വീട്ടിൽ
ഡിങ്കൻ ബാബു (35), ഉമയനല്ലൂർ വടക്കുംകര ഈസ്റ്റ് കാഞ്ഞാം തല ജാസ്മി മൻസിലിൽ സാബു
അബ്ദുൽ റഹിം (41), ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറേചേരി വിഷ്ണുവിലാസത്ത് വിഷ്ണു (30) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ ചരുവിള പുത്തൻ വീട്ടിൽ അജാസി(36)നെയാണ് ഇവർ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. കഴിഞ്ഞ 19-ന് വീട്ടിൽനിന്ന് അജാസിനെ ഫോണിൽ വിളിച്ചുവരുത്തിയ ശേഷം വടക്കേമുക്കിൽ റോഡി ലിട്ടു മർദിച്ചു.
തുടർന്ന് കാറിൽ കടത്തിക്കൊണ്ടു പോയി ചേരിക്കോണത്തെ വീട്ടിലെത്തിച്ച് സംഘടിതമായി ആക്രമിച്ചതായാണ് പരാതി.
കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നതായും പരാതിയിലുണ്ട്. അഷ്റുമായുള്ള വാക്കുതർക്കം മൂലമുണ്ടായ വിരോധത്താലാണ് സംഘം ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
കണ്ണനല്ലൂർ എസ്.എച്ച്.ഒ. പി .രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി.സുമേഷ്, ഹരിസോമൻ, രാജേന്ദ്രൻ പിള്ള, സി.പി.ഒ.മാരായ പ്രജി ഷ്, ദിനേശ്. പ്രമോദ്, ഓർവൽ ഷാഫി, മനാഫ്, നുജുമുദ്ദീൻ തുടങ്ങിയവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കണ്ണനല്ലൂർ യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിലിട്ടു മർദിച്ചശേഷം കാറിൽ കടത്തിക്കൊണ്ടുപോയി ആക്രമിച്ച ഏഴംഗസംഘത്തിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി.
കണ്ണനല്ലൂരിൽ താമസമാക്കിയ ആലപ്പുഴ സൗത്ത് സ്റ്റേഡിയം വാർഡ് തപാൽപറമ്പിൽ അഷ്കർ (34), മയ്യനാട് ഉമയനല്ലൂർ ക്ഷേത്രത്തിനുസമീപം പനവിള ലക്ഷംവീട്ടിൽ കബീർ (36), വടക്കേ മൈലക്കാട് സെയ്ൻറ് ജോർജ് ചർച്ചിനു സമീപം കളിലിൽ വടക്കതിൽ അജയൻ (43), ഉമയനല്ലൂർ പറന്തിവയലിനടുത്ത് തൊടിയിൽ പുത്തൻവീട്ടിൽ ഷെഫിക്ക് (34), ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറേചേരി പുളിമുട്ടിൽ തെക്കതിൽ വീട്ടിൽ
ഡിങ്കൻ ബാബു (35), ഉമയനല്ലൂർ വടക്കുംകര ഈസ്റ്റ് കാഞ്ഞാം തല ജാസ്മി മൻസിലിൽ സാബു
അബ്ദുൽ റഹിം (41), ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറേചേരി വിഷ്ണുവിലാസത്ത് വിഷ്ണു (30) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ ചരുവിള പുത്തൻ വീട്ടിൽ അജാസി(36)നെയാണ് ഇവർ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. കഴിഞ്ഞ 19-ന് വീട്ടിൽനിന്ന് അജാസിനെ ഫോണിൽ വിളിച്ചുവരുത്തിയ ശേഷം വടക്കേമുക്കിൽ റോഡി ലിട്ടു മർദിച്ചു.
തുടർന്ന് കാറിൽ കടത്തിക്കൊണ്ടു പോയി ചേരിക്കോണത്തെ വീട്ടിലെത്തിച്ച് സംഘടിതമായി ആക്രമിച്ചതായാണ് പരാതി.
കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നതായും പരാതിയിലുണ്ട്. അഷ്റുമായുള്ള വാക്കുതർക്കം മൂലമുണ്ടായ വിരോധത്താലാണ് സംഘം ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
കണ്ണനല്ലൂർ എസ്.എച്ച്.ഒ. പി .രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി.സുമേഷ്, ഹരിസോമൻ, രാജേന്ദ്രൻ പിള്ള, സി.പി.ഒ.മാരായ പ്രജി ഷ്, ദിനേശ്. പ്രമോദ്, ഓർവൽ ഷാഫി, മനാഫ്, നുജുമുദ്ദീൻ തുടങ്ങിയവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഏഴംഗസംഘം അറസ്റ്റിൽ