സെക്രട്ടറിയെ ഉപരോധിച്ചു

Published:

അഞ്ചൽ | ഇടമുളയ്ക്കൽ സർവിസ് സഹകരണസംഘം സെക്രട്ടറിയെ ഭരണസമിതി അംഗങ്ങൾ ഉപരോധിച്ചു.
കഴിഞ്ഞ 20-ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഓഡിറ്റ് ന്യൂനത സംഗ്രഹം ഭരണസമിതി അംഗം സൈമൺ അലക്സ് ചോദിക്കുകയും സെക്രട്ടറി അത് പിന്നീട് നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഇത് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ ഭരണസമിതി അംഗത്തിന് രേഖകൾ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എസ്.ജെ.പ്രേംരാജ്, ജോളി സജി. സൈമൺ അലക്സ് എന്നീവർ ചേർന്ന് ബാങ്കിൻ്റെ പടിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച ഉപരോധം രാത്രി 8.30 വരെ നീണ്ടു. അഞ്ചൽ പോലീസ് ഇൻസ്പെക്ടറുടെ മധ്യസ്ഥതയിൽ രേഖകൾ ഈ മാസം 10-ന് നൽകാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.

Related articles

Recent articles

spot_img