റോഡ് നവീകരിച്ചു ,കൂവളക്കുറ്റി പാലം പുതുക്കിപ്പണിയുന്നില്ല

Published:

ശൂരനാട് | റോഡ് ആധുനീക രീതിയിൽ നവീകരിച്ചിട്ടും പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ വൈകുന്നു. ശൂരനാട് തെക്ക് പതാരം-കുമരൻചിറ റോഡാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ ആധുനിക രീതിയിൽ നവീകരിച്ചത്. എന്നാൽ ഈ റോഡിലെ കൂവളക്കുറ്റി പാലം അറ്റകുറ്റപ്പണി നടത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്തിട്ടില്ല. ഇവിടെ അപകടങ്ങളും പതിവായി.
വീതികുറഞ്ഞ പാലത്തിലൂടെ ഒരേസമയം വലിയ ഒരുവാഹനത്തിനു മാത്രമേ കടന്നുപോകുവാൻ കഴിയൂ. എതിർദിശയിൽ വരുന്ന വാഹനത്തെക്കാൾ വേഗത്തിൽ പാലം കടക്കാൻ ചിലർ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിമുട്ടുന്നതും യാത്രക്കാരുമായി വാക്കു തർക്കമുണ്ടാകുന്നതും പതിവാണ്. പാലത്തിനിരുവശത്തും ഇറക്കവും വളവുമാതിനാൽ അമി തവേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
സ്വകാര്യബസുകളും സ്കൂൾ ബസുകളും ലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി നിത്യവും കടന്നുപോകു ന്നത്. പാലമെത്തുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞദിവസം ഭരണിക്കാവിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് പാലത്തിനു സമീപം ചരിഞ്ഞു. വിദ്യാർഥികൾ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നങ്കിലും ആർക്കും പരിക്കില്ല. മാസങ്ങൾക്കുമുൻപ് സ്കൂൾബസും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ഇരു ചക്രവാഹനയാത്രികരും സൈക്കിൾ യാത്രികരായ വിദ്യാർഥി കളും ഏറെ ഭയത്തോടെയാണ് പാലം കടക്കുന്നത്.
കൂവളക്കുറ്റി തോടിനുകുറുകേ 1968-ൽ നിർമിച്ച പാലത്തിന് നാലുമീറ്റർ വീതിമാത്രമേയുള്ളൂ. കൈവരികൾ തകർന്നനിലയിലുമാണ്. നിലവിലെ വീതി നിലനിർത്തിയാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. പാലത്തിൻറ ഇരട്ടി വിതിയുണ്ട് റോഡിന്. സ്കൂൾ, ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ക്ഷീര സംഘം, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്. പാലം വേഗത്തിൽ പുതു ക്കിപ്പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related articles

Recent articles

spot_img