പരവൂർ | പുതക്കുളത്ത് വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണപ്പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു.
പുതക്കുളം ജങ്ഷൻ-ഇടയാടി റോഡിൽ പേയ്ക്കാട്ടുകാവിനു സമീപവും ഡോക്ടർമുക്ക്-പുതക്കുളം റോഡിൽ തടത്താവിളയിലും വിവേകോദയം-ഈഴം വിള റോഡിൽ പാറ ജങ്ഷനിലുമാണ് പൈപ്പുചോർച്ചയുള്ളത്. പേയ്ക്കാട്ടുകാവിനു സമീപം ആഴ്ചകളായി വെള്ളം പാഴാകുകയാണ്.
ഇതു നന്നാക്കാൻ നേരത്തേ തൊഴിലാളികൾ എത്തിയെങ്കിലും പൈപ്പുലൈൻ തുറന്നു വിട്ടിരുന്ന സമയമായതിനാൽ അവർ മടങ്ങി.
പിന്നീട് അറ്റകുറ്റപ്പണിക്ക് ആരും എത്തിയില്ല.
കാലപ്പഴക്കം ചെന്ന പൈപ്പു ലൈനായതിനാൽ പഞ്ചായത്തിൽ ചോർച്ച പതിവാണ്.
ഉൾറോഡുകളിലൂടെ ലോറികൾ പോയാൽ പോലും പൈപ്പ് പൊട്ടുന്ന സ്ഥിതിയാണ്. പൂതക്കുളത്തെ പല മേഖലകളിലും കുടി വെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ നടപടി വേണമെന്ന് കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടയാടി റോഡിലെ പൈപ്പുചോർച്ച ശനിയാഴ്ച പരിഹരിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.
.
പൂതക്കുളം ജങ്ഷൻ-ഇടയാടി റോഡിൽ പൈപ്പുപൊട്ടി റോഡ് തോടായി
