കൊല്ലം: അഞ്ചാലുംമൂട് പെരുമണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. പെരുമണ്‍ – അഷ്ടമുടിമുക്ക് റോഡിന്‍റെ പണി പൂര്‍ത്തീകരിക്കണമെന്നും പെരുമണ്‍ ജങ്കാര്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.പെരുമണ്‍ ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അഷ്ടമുടി മുക്കില്‍ സമാപിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം ശൈലേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. തൃക്കടവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈൻ, ഷൈൻ കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്‍റ് സുരേഷ് ചാറുകാട്, പ്രീത, മണ്ഡലം സെക്രട്ടറിമാരായ ഗോകുല്‍കരുവ, പുഷ്പലത, പനയം ഏരിയ പ്രസിഡന്‍റ് വിനോദ് കെ, തൃക്കരുവാ ഏരിയ ജനറല്‍ സെക്രട്ടറി സജീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
