വൈദ്യുതി തടസ്സപ്പെടുത്തിയ ആൾ പിടിയിൽ

Published:

കൊല്ലം | വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ .ബി.യെയും ദുരിതത്തിലാക്കിയ ആളെ ശക്തികുളങ്ങര പോലീസ് പിടികൂടി.
ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബിജു(48) വാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ന് രാത്രിയിൽ ശക്തികുളങ്ങര വൈദ്യുത സെക്ഷന്റെ പരിധിയിലുള്ള അരവിളഭാഗത്തെ 11 കെ.വി. ഫീഡറുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വിച്ച് ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ച് ഈ ഭാഗത്തെ വൈദ്യുതി തടസ്സപ്പെടുത്തി. അരവിളയിലുള്ള ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ ഊരിയെടുത്തു നശിപ്പിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളമുണ്ടായ വൈദ്യുതി തടസ്സംമൂലം കെ.എ സ്.ഇ.ബി.ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
അസിസ്റ്റന്റ്എക്സിക്യുട്ടിവ് എൻജിനിയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷ ണത്തിലാണ് ബിജുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. പോലീസ് ഇയാൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ശക്തികുളങ്ങര ഇൻസ്പെക്ടർ രതീഷ്, എസ്.സി.പി.ഒ. വിനോദ്, സി.പി.ഒ. പ്രവീൺ, ശ്രീകാന്ത്, അജിത് ചന്ദ്രൻ, കിഷോർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related articles

Recent articles

spot_img