തെന്മല | കുരങ്ങശല്യത്തിൽ വലഞ്ഞ് അച്ചൻകോവിലുകാർ. ഒരാഴ്ചയ്ക്കിടെ അച്ചൻകോവിൽ ഭാഗത്ത് കുരങ്ങുകളുടെ പരാക്രമത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച മൂന്നു മുക്ക് രജനിഹൗസിൽ രാജുവിന്റെ വീട്ടിനുള്ളിൽ കയറിയ കുര ങ്ങുകൾ അരിയും പച്ചക്കറിയും കുട്ടികളുടെ പുസ്തകങ്ങളും നശിപ്പിച്ചു. ജനലിലെ ചെറിയ വിടവിലൂടെ ഉള്ളിൽ കയറിയ കുരങ്ങുകൾ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തുണികൾ വലിച്ചുപുറത്തിടുകയും മലമൂത്രവിസർജനം ചെയ്ത് വിടാകെ അലങ്കോലമാക്കൂകയും ചെയ്തു.
രാജുവും ഭാര്യയും ജോലിക്കു പോയിരുന്ന സമയത്താണിത്. കഴിഞ്ഞമാസവും രാജുവിൻ്റെ വീട്ടിനുള്ളിൽ കയറിയ കുരങ്ങുകൾ 30 കിലോയോളം അരിയും 400 രൂപയുടെ പച്ചക്കറിയുമുൾപ്പെടെ നശിപ്പിച്ചിരുന്നു. മുൻപ് രണ്ടുപ്രാവശ്യം കാട്ടുപന്നിയും വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയിരുന്നു. വന്യമൃഗങ്ങളുടെ നിരന്തരമുള്ള ആക്രമണംമൂലം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അച്ചൻകോവിൽ നിവാസികൾ.
കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി അച്ചൻകോവിലുകാർ
