ചിറക്കരയിൽ ഓണച്ചന്ത തുടങ്ങി

Published:

ചാത്തന്നൂർ | ചിറക്കരയിൽ നാടൻ പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ടു ശേഖരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഓണസമൃദ്ധി-2024 കർഷക ചന്ത തുടങ്ങി.
പതിയൻ ശർക്കര, ഓണാട്ടുകര എള്ളെണ്ണ, നാടൻ കുത്തരി, നാടൻ പച്ചരി, നെല്ലിക്ക, തേൻ, തേൻ അച്ചാർ, ഏത്തയ്ക്കു ഉപ്പേരി തുടങ്ങി വേറിട്ട ഉത്പന്നങ്ങളാണ് ഇത്തവണ ചിറക്കര കൃഷിഭവന്റെ ഓണസമൃദ്ധി കർഷക ചന്തയിലൊരുക്കിയിട്ടുള്ളത്. ഓണച്ചന്ത 14 വരെ പ്രവർത്തിക്കും. ദി വസവും രാവിലെ 9.30 മുതൽ ആറുവരെയാണ് പ്രവർത്തനം. ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.സജില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.സുജയ്‌കുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ദിലീപ് ഹരിദാസൻ. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി
അധ്യക്ഷ സുബി പരമേശ്വരൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.സുചിത്ര, വിനിത ദിപു, മേരി റോസ്, ദേവദാസ്, കൃഷി ഓഫിസർ ശില്പ തുടങ്ങിയവർ സംസാരിച്ചു.

Related articles

Recent articles

spot_img