കുണ്ടറ | വാറ്റുപകരണങ്ങൾ വള്ളത്തിൽ കായലിനു നടുക്കെത്തിച്ച് ചാരായം വാറ്റി വന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒട്ടേറെ അബ്‌കാരി കേസുകളിലെ പ്രതി ശിങ്കാരപ്പള്ളി ആറ്റുപുറത്ത് വടക്കതിൽ ബിജു(48)വാണ് വ്യാഴാഴ്ച കൊല്ലം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.
വിൽപ്പനയ്ക്കായി കരുതിയിരുന്ന അഞ്ച് ലിറ്റർ ചാരായവും ബിജുവിൻ്റെ വീട്ടിൽനിന്ന് എക്സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റി
യതിനും വിൽപ്പന നടത്തിയതിനും പ്രതിയുടെ പേരിൽ II എക്സൈസ്, പോലീസ് കേസുകളുണ്ട്.
അറസ്റ്റുചെയ്യുന്നതിനിടെ കൈവിലങ്ങുമായി കായലിൽചാടി രക്ഷപ്പെട്ട ചരിത്രവും പ്രതിക്കുണ്ട്. വള്ളത്തിൽ
കോടയും വാറ്റുപകരണങ്ങളുമായി രാത്രിയിൽ കായലിനു നടുക്കെത്തിയാണ് ചാരായം വാറ്റിവന്നിരുന്നത്.
കൊല്ലം റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.മനോജലാലിൻറെ നേതൃത്വത്തിൽ ഐ.ബി. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജി. ശ്രീകുമാർ, ഓഫീസർമാരായ അനീഷ്, ജ്യോതി, സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, ശാലിനി ശശി, ജി.ഗംഗ എന്നിവരാണ് വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്.
വള്ളത്തിൽ ചാരായം വാറ്റിവന്നയാൾ പിടിയിൽ
