കടയ്ക്കൽ | ചിതറ കിഴക്കും ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വിതുര കല്ലാർ നഗർ വിജയഭവനിൽ വിജയനാ(45) ണ് ചിതറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കിഴക്കുംഭാഗം കൃഷ്ണവിലാസത്തിൽ എസ്.എച്ച്.കെ.ശർമ്മയുടെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരം മോഷ്ടിച്ചത്. സംഭവത്തെത്തുടർന്ന് ചിതറ പോലീസിലും വനംവകുപ്പ് അധികൃതർക്കും പരാതിനൽകിയിരുന്നു.
നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്നാണ് വിജയനെ വിതുരയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളായ ചോഴിയക്കോട്ടും അരിപ്പയിലും സമാനരീ തിയിൽ ചന്ദനമരമോഷണം നടത്തിയിരുന്നു.
ഈ സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പുനടത്തി
ചന്ദനമരം മുറിച്ചുകടത്തിയയാൾ പിടിയിൽ
