കടയ്ക്കൽ | വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ ആൾ പിടിയിൽ കടയ്ക്കൽ കോട്ടപ്പുറം മമതാ ഭവനിൽ മനീഷിനെ(32)യാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്.
ഒരു മീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷ്,
ഉദ്യോഗസ്ഥരായ കെ ഷാജി, ജി. ഉണ്ണികൃഷ്ണൻ, മാസ്റ്റർ ചന്തു, ഷൈജു ,ജയേഷ്, സാബു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഞ്ചാവുചെടി നട്ടുവളർത്തിയ ആൾ പിടിയിൽ
