കുളത്തൂപ്പുഴ | ഇന്ധനവിതരണകേന്ദ്രത്തിൽനിന്നു മടങ്ങവേ ചരക്കുലോറി നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറി. കഴിഞ്ഞദിവസം കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഇന്ധനവിതരണ കേന്ദ്രത്തിലെത്തി ഇന്ധനം നിറച്ചശേഷം മലയോര ഹൈവേയിലേക്ക് കയറാനായി തിരിയവേ റോഡുവക്കിൽ നിർത്തിയിട്ടിരുന്ന കാറിന്റെ വശത്തേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർ അശ്രദ്ധമായി വാഹനം തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽനിന്നു വിരമിച്ച എസ്.ഐ. ചോഴിയക്കോട് സ്വദേശി സുബൈർ അബ്ദുൽ ഖരീമിന്‍റെ കാറാണ് ഭാഗികമായി തകർന്നത്. സംഭവസമയം കാറിൽ ആരുമുണ്ടായിരുന്നില്ല. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടകൾ സ്വീകരിച്ചു.
