റോസ്മല ഗ്രാമത്തിൽ കോടികൾ മുടക്കിയ പണിത ‘ജൽജീവൻ പദ്ധതി’ ഉപേക്ഷിച്ച നിലയിൽ.

Published:

റോസ്മല | റോസ്മല ഗ്രാമത്തിൽ കോടികൾ മുടക്കി കുളവും പമ്പ് ഹൗസും വിതരണത്തിനു ശുദ്ധജലം ശേഖരിക്കുന്ന ടാങ്കും പണിത ശേഷം ജൽജീവൻ പദ്ധതി ഉപേക്ഷിച്ച നിലയിൽ. ജല അതോറിറ്റി മടത്തറ ഓഫീസിന്റെ കീഴിലുള്ള കുളവും പമ്പ് ഹൗസും ഉപേക്ഷിച്ചതോടെ ടാങ്ക് കാടുകയറിയ നിലയിലാണ്. കുളത്തിൽ നിന്നു പമ്പ് ചെയ്തു ടാങ്കിൽ ശേഖരിച്ച ശുദ്ധജലം പരീക്ഷണം നടത്തി വീടുകൾ എത്തിച്ചതിനു പിന്നാലെ വിതരണം നിലച്ചു. പൈപ്പിലൂടെ പാതയോരത്തെ 25 ഗുണഭോക്താക്കൾക്ക് ശുദ്ധജലം വീടുകളിൽ എത്തിച്ചിരുന്നു. ആവശ്യക്കാരായ അപേക്ഷകരുടെ വീടുകളിൽ പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളം വന്നില്ല. പരപ്പാർ അണക്കെട്ടിന്റെ ജലസമൃദ്ധി കാണുന്ന നാട്ടുകാർക്ക് വേനലിൽ ഒരു തുള്ളി ശുദ്ധജലത്തിനായി പരക്കം പായേണ്ട ഗതികേടാണ്.

വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനാൽ കുടി ഒഴിഞ്ഞു പോകാത്തവർക്കു മാത്രമേ പൈപ്പ് കണക്‌ഷൻ നൽകാനാകൂ എന്നാണു ജലഅതോറിറ്റിയുടെ പുതിയ നിലപാട്. ഇതിൽ തർക്കം തുടരുന്നതിനാൽ പദ്ധതി നടപ്പാക്കൽ താൽക്കാലികമായി നിർത്തിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തതാണു ജൽജീവൻ പദ്ധതിയെ അവതാളത്തിൽ ആക്കിയത്.പദ്ധതിയുടെ 90% പണികളും പൂർത്തിയാക്കിയിട്ടും ഉപേക്ഷിക്കപ്പെട്ടതോടെ മുതൽമുടക്കിയ കോടികൾ പാഴാകുന്ന അവസ്ഥിയാണ് എന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വരുന്ന വേനലിൽ ശുദ്ധജലത്തിനായി ദുരിതം അനുഭവിക്കേണ്ട ഗതികേട് ആവർത്തിക്കുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Related articles

Recent articles

spot_img