കരുനാഗപ്പള്ളി |കരുനാഗപ്പള്ളിയിൽ നടന്ന ചെസ് മത്സരത്തിലെ വിജയികൾക്ക് സി.ആർ.മഹേഷ് എം.എൽ.എ. ട്രോഫി നൽകുന്നു
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന അന്താരാഷ്ട്ര ചെസ് മത്സരം സമാപിച്ചു. വിജയികൾക്ക് മൂന്നുലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും വിതരണം ചെയ്തു.
തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേ ശ്. പുതുച്ചേരി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്ക് സി ആർ.മഹേഷ് എം.എൽ.എ., നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ റെജി ഫോട്ടോപാർക്ക്, ഷാജ ഹാൻ രാജധാനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കൗൺസിലർമാരായ പടിപ്പുര ലത്തീഫ്, പുഷ്പാംഗദൻ, ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി ഉണ്ണിക്കൃഷ്ണൻ, സമീർഷം സുദീൻ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര ചെസ് മത്സരം സമാപിച്ചു
